കാറമേൽ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുന:പ്രതിഷ്ഠ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം ജൂൺ 7 മുതൽ 12 വരെ

കലവറ നിറയ്ക്കൽ നാളെ
പയ്യന്നൂർ. കാറമേൽശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം ജൂൺ 7 മുതൽ 12 വരെ നടക്കും. വെള്ളൂർ ബേങ്ക് പരിസരത്ത് നിന്നും ക്ഷേത്രത്തിലേക്ക്നാളെ വൈകുന്നേരം 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര.5 മണിക്ക് പുതുതായി പണികഴിപ്പിച്ച ഉപക്ഷേത്രവും മേൽ പന്തൽ സമർപ്പണവും നടക്കും. 7 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തന്ത്രിയെ സ്വീകരിക്കൽ. തുടർന്ന് ആവാഹന സുദർശന ഹോമം, ഭഗവതിസേവ, പുണ്യാഹം, അത്താഴപൂജ. രാത്രി 8.30 മുതൽ നൃത്ത വിരുന്ന്, നൃത്ത പരിപാടി, കൈകൊട്ടിക്കളി .8 ന് രാവിലെ മുതൽ വിവിധ പൂജകൾ .വൈകുന്നേരം ആചാര്യവര്യണം, തുടർന്ന് വിവിധ പൂജകൾ. രാത്രി 8.30 ന്ഫ്യൂഷൻ ഡാൻസ്. 9 ന് രാവിലെ മുതൽ വിവിധ പൂജകൾ .രാത്രി 8.30 ന് നൃത്താർച്ചന.10 ന് രാവിലെ മുതൽ വിവിധ പൂജകൾ. രാത്രി 8.30 ന് നാടകം ഉറുമാല കെട്ടിയ ചൈത്രമാസം.11 ന് രാവിലെ മുതൽ വിവിധ പൂജകൾ.സമാപന ദിവസമായ12 ന് രാവിലെ 7 മണിമുതൽ 8 .20 മണി വരെയുള്ള മുഹൂർത്ത ത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവർ വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ
പുന:പ്രതിഷ്ഠാ. ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും. വാർത്ത സമ്മേളനത്തിൽ എ.മോഹനൻ മാസ്റ്റർ, പി.വി.രവീന്ദ്രൻ, പി.വി.പത്മനാഭൻ ,പി .വി.തമ്പാൻ, പി.വി.വിജയൻ, പി.വി.ബാലൻ എന്നിവർ പങ്കെടുത്തു.