കേരളത്തിൽ ബലി പെരുന്നാൾ അവധിയിൽമാറ്റം: നാളെ അവധിയില്ല

സംസ്ഥാനത്ത് ബലി പെരുന്നാൾ അവധിയിൽ മാറ്റം. നാളെ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.
മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനെ തുടർന്നാണ് അവധിയിലും മാറ്റം വന്നത്.
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ചയാണ്.