ഓൺ ലൈൻ ട്രേഡിംഗ്:സൈബർ തട്ടിപ്പ് സംഘം യുവതിയുടെ അരക്കോടി രൂപയോളം തട്ടിയെടുത്തു

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിനെതിരെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. കണ്ണൂർ ടൗണിന് സമീപം താമസിക്കുന്ന 43 കാരിയുടെ പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. സോഷ്യൽ മീഡിയയിലെ സൈറ്റിൽ കാണപ്പെട്ട വാട്സാപ്പ് നമ്പർ വഴി പരിചയപ്പെട്ട യുവതിയോടെ ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച പ്രതികൾ 2024 നവംബർ 21 മുതൽ ഇക്കഴിഞ്ഞ ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതികളുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 49,57,000 രൂപ അയച്ചുകൊടുക്കുകയും പിന്നീട് ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.