പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം അഞ്ചു പേർക്കെതിരെ കേസ്

കണ്ണൂർ . ലേഡീസ് ടോയ് ലറ്റ് കാണിച്ചു കൊടുക്കാത്ത വിരോധത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം മർദ്ദിച്ചതായ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കാൾടെക് സിന് സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് ജീവനക്കാരൻ പാപ്പിനിശേരി കടവത്ത് വയൽ സ്വദേശി ടി. അഖിൽ കുമാറിൻ്റെ (29) പരാതിയിലാണ് കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തത്. ഈ മാസം രണ്ടാം തീയതി രാത്രി 10 മണിക്കാണ് സംഭവം. ലേഡീസ്ടോയിലറ്റ് കാണിച്ചു കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു മർദ്ദനം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.