ഡിവൈ.എഫ്.ഐ.പരിസ്ഥിതിദിനം ആചരിച്ചു

പയ്യന്നൂർ :ഡിവൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ലോക പരിസ്ഥിതി ദിനത്തിൽ
പ്ലാസ്റ്റിക് മാലിന്യ വിമുക്ത കേരളം എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം നടത്തി. പയ്യന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം
ഏ കെ ജി ഭവനിൽ
ഡിവൈഎഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ.
പി .സന്തോഷ് നിർവ്വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി വി. കെ. നിഷാദ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് പി. പി. അനീഷ അധ്യക്ഷത വഹിച്ചു.സി. വി. റഹിനേജ്
സി. ഷിജിൽ, ടി.സി.വി.നന്ദകുമാർ ,
കെ മനുരജ് ,മുഹമ്മദ് ഹാഷിം ,ബി. ബബിൻ എന്നിവർ സംസാരിച്ചു
ബ്ലോക്കിലെ 15 മേഖലകളിലും 254യൂണിറ്റുകളിലും വൃക്ഷതൈ നടീൽ,ശുചീകരണം,പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങീയ പ്രവർത്തങ്ങളാണ് ഏറ്റെടുത്ത് നടത്തുന്നത്.