നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്

പഴയങ്ങാടി : നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്. ഓട്ടോഡ്രൈവർ മാടായി വെങ്ങരയിലെ നിതിൻ (36) ആണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റനിതിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 5.30 മണിയോടെയാണ് അപകടം.പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപത്തെ ഹോട്ടലിനടുത്ത് നിർത്തിയിട്ട ഓട്ടോയിലാണ് കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന യാത്രികർ സഞ്ചരിച്ച കാർ ഇടിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിലും ഇടിച്ചിരുന്നുവെങ്കിലും പരിക്കേൽക്കാതെ ബൈക്ക് യാത്രികൻ രക്ഷപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഴയങ്ങാടി പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.