വൃക്ഷത്തൈകൾക്ക് വിദ്യാർത്ഥികളുടെ സ്നേഹതലോടൽ

പയ്യന്നൂർ:
കണ്ടോത്ത് എ എൽ പി സ്കൂളിൽ പരിസ്ഥിതി വാരാഘോഷത്തിന്
തുടക്കം കുറിച്ച് വിദ്യാർത്ഥികൾ രണ്ടു വർഷം മുമ്പ് നട്ട വൃക്ഷത്തൈകൾക്ക്
സ്നേഹത്തലോടൽ നൽകി. വിദ്യാലയ മുറ്റത്ത് രണ്ടുവർഷം മുമ്പ് പരിസ്ഥിതി ദിനത്തിൽ നട്ട് ഇപ്പോൾ വളർന്നു വരുന്ന പേര , സപ്പോട്ട തൈകൾക്കാണ് കുട്ടികൾ വെള്ളവും വളവും നൽകിയത്.
പരിസ്ഥിതി ഗാനങ്ങൾ ആലപിച്ച്
പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു.
തുടർ ദിവസങ്ങളിൽ
ക്വിസ് , പരിസ്ഥിതി ചിത്ര രചന , വൃക്ഷത്തൈ നടൽ തുടങ്ങിയ പരിപാടികൾ നടക്കും. പരിസ്ഥിതി കുറിപ്പ് രചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ഹെഡ്മിസ്ട്രസ് പി പി
സനില, എ കെ ഗിരിജ ,
കെ സുജിൻ കുമാർ ,
എം ടി പി സഫീറ , എം വനജാക്ഷി , സ്മൃതിന എ , പി സീത എന്നിവർ
പരിപാടിക്ക് നേതൃത്വം നൽകി.