ബഡ്സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

തളിപ്പറമ്പ്: നഗരസഭ ബഡ്സ് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഇർഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി കെ പി സുബൈർ ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.റജില,കൗൺസിലർമാരായ സി പി മനോജ്, കെ എം മുഹമ്മദ് കുഞ്ഞി ,സി സിറാജ് ,റഹ്മത്ത് ബീഗം ,വത്സല ,പി വി വാസന്തി ,ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീലത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ആരോഗ്യ ക്ലാസ് നടന്നു.
ആരോഗ്യമുള്ള കുട്ടിക്കായിനല്ല ഉറക്കം,ശരിയായ ശ്വസനം എന്ന വിഷയത്തിൽ ഡോക്ടർ രതീഷ്. എ വി രക്ഷിതാക്കളോട് സംവദിച്ചു.
രക്ഷാകർത്താക്കൾക്ക് സംരംഭകത്വ ബോധവൽക്കരണം സംബന്ധിച്ച് റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ഞിരങ്ങാട് സീനിയർ ഫാക്കൽറ്റി അഭിലാഷ് നാരായണൻ ക്ലാസെടുത്തു. തുടർന്ന് മേക്ക് എ സ്റ്റാർട്ടപ്പ് എന്ന വിഷയത്തിൽ സബിന്ത് ക്ലാസെടുത്തു.
രക്ഷിതാക്കൾക്ക് സ്പെഷ്യൽ അയൽക്കൂട്ടം പരിചയപ്പെടുത്തി. സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ , ബഡ്സ് സ്കൂൾ രക്ഷിതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ട് രണ്ട് അയൽക്കൂട്ടവും രൂപീകരിച്ചു.പിടിഎ പ്രസിഡന്റ് സലാം ഹാജി നന്ദിയും പറഞ്ഞു.