പയ്യന്നൂർപരവന്തട്ടയിൽ 30 ഓളം വീടുകൾ വെള്ളപ്പൊക്കത്തിൽരണ്ടു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

പയ്യന്നൂർ.കനത്ത മഴയെ തുടർന്ന് പെരുമ്പപുഴ കരകവിഞ്ഞു നഗരസഭ പരിധിയിലെ പതിനാലാം വാർഡിലെ പരവന്തട്ട കാപ്പാട് വെള്ളപ്പൊക്കം രൂക്ഷം 30 ഓളം കുടുംബങ്ങൾ ഭീഷണിയിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൂടുതൽ കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് പ്രാദേശിക ഭരണകൂടം.പരവന്തട്ടയിലെ പാലക്കീൽ രഞ്ജിനി രവിയെയും കുടുംബത്തേയും തൊട്ടടുത്ത് താമസിക്കുന്ന പാലക്കീൽ യശോദയുടെ കുടുംബാംഗങ്ങളെയുമാണ് മാറ്റി താമസിപ്പിക്കേണ്ടി വന്നത്. തോണിയിലും മറ്റുമായിപ്രദേശത്തെ വീടുകളിലെ കന്നുകാലികളെ മാറ്റി പാർപ്പിക്കാൻ ശ്രമം തുടങ്ങി. കനത്ത മഴ തുടരുന്നതിനാൽ സന്നദ്ധ പ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. ദേശീയപാത കടന്നു പോകുന്ന കാപ്പാട് പെരുമ്പപുഴയ്ക്ക് പാലം നിർമ്മിച്ചപ്പോൾ ചെമ്മണ്ണ് പുഴയിൽ നിറച്ചത് മെയ് 30നുള്ളിൽനീക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും മഴ കാരണം നടന്നില്ല
.ഇത് വെള്ളപ്പൊക്കത്തിന് കാരണമായി ചൂണ്ടി കാണിക്കുന്നു. പ്രദേശവാസികൾ ജാഗരൂകരായിരിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.നഗരസഭ അധികൃതരും റവന്യു അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.വാർഡ് കൗൺസിലർ ടി. ചന്ദ്രമതിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ പ്രദേശവാസികൾക്കുവേണ്ടുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നുണ്ട്.