കെ.വി. ചന്ദ്രമതി വനിതാ പുരസ്കാരം പി.തമ്പായിക്ക്

പയ്യന്നൂർ :അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വനിതാ വേദി പ്രവർത്തകയായിരുന്ന അകാലത്തിൽ വിട്ടു പിരിഞ്ഞ കെ.വി.ചന്ദ്രമതിയുടെ പേരിൽ ഏർപ്പെടുത്തിയ വനിതാ പുരസ്കാരത്തിന് ഗ്രന്ഥാലയം നഴ്സറി സ്കൂൾ ബാലസേവികയായി ദീർഘകാലം പ്രവർത്തിച്ച പി.തമ്പായി അർഹയായി. അഞ്ചരപ്പതീറ്റാണ്ടു കാലം പ്രീ-പ്രൈമറി രംഗത്തെ പ്രവർത്തനം കൊണ്ട് അന്നൂരിലെ ഏതാനും തലമുറകളിൽപ്പെട്ട അനേകം വിദ്യാർത്ഥികളെ സ്നേഹ ശാസനകളാൽ സ്വാധീനിച്ച കർമ്മ നിരതമായ ജീവിതത്തെ മുൻനിർത്തിയാണ് പുരസ്കാരം. ജൂൺ 1 ഞായറാഴ്ച വൈകുന്നേരം4 മണിക്ക് ഗ്രന്ഥാലയത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ വെച്ച് കരിവെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ലേജു പുരസ്കാര സമർപ്പണം നടത്തും.