14കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും

തളിപ്പറമ്പ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുമേനി പ്രാപൊയിൽ ഇയ്യങ്കല്ല് സ്വദേശിയും ഇപ്പോൾആലക്കോട് പരപ്പയിൽ താമസിക്കുന്ന കൊച്ചു ചിറയിൽ ജിതിൻ രാജു എന്ന ഉണ്ണി (26) യെയാണ്
തളിപ്പറമ്പ് അതിവേഗ (പോക്സോ ) കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്.
2021 നവംമ്പർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ പ്രണയം നടിച്ച് പ്രതി കാറിലും മറ്റുമായിപലതവണ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു.
അന്നത്തെ
ചെറുപുഴ
എസ് ഐ ആയിരു
ന്ന എം പി ഷാജിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇന്‍സ്‌പെക്ടറായിരുന്ന കെ.എ. ബോസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. വിവിധ വകുപ്പുകളിലായി 23 വർഷം കഠിന തടവും 75,000 രൂപയുമാണ് ശിക്ഷവിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി .