പിലാത്തറ റോട്ടറി ക്ലബ്ബിൻ്റെസ്വപ്നഭവനങ്ങൾ കൈമാറി

പിലാത്തറ : പിലാത്തറ റോട്ടറി ക്ലബ്ബ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന്
അറത്തിലെ പി. ഗിരിജ, കോക്കാട്ടെ കെ. കെ.മൃദുല
എന്നിവർക്കായി പണിത വീടുകൾ കുടുംബങ്ങൾക്ക് കൈമാറി. ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.സന്തോഷ് ശ്രീധർ താക്കോൽ ദാനം നിർവ്വഹിച്ചു.
പ്രസിഡൻറ് സി.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധരൻ മുഖ്യാതിഥിയായി.
എ.വി.നിത്യ, എം.ടി.
സബിത,സെക്രട്ടറി സുനിൽ കൊട്ടാരത്തിൽ, കെ. അരവിന്ദാക്ഷൻ, കെ. രവീന്ദ്രൻ, എം.പി. കൃഷ്ണൻ, ടി .രാജീവൻ, കെ. സി. സതീശൻ, പി.കെ. രഘുനാഥ്, ദീപ ഗിരീഷ് എന്നിവർ സംസാരിച്ചു.