July 14, 2025

രാധാകൃഷ്ണൻ വധം; ഭാര്യക്ക് ജാമ്യം

img_3125-1.jpg

തലശ്ശേരി : പിലാത്തറ കൈതപ്രത്തെ ഗുഡ്‌സ് ഓട്ടോഡ്രൈവറും ബിജെപി പ്രവർത്തകനുമായിരുന്ന കെ.കെ. രാധാകൃഷ്ണനെ (55) വെ ടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യക്ക് കോടതി ജാമ്യം അനുവദിച്ചു. രാധാകൃഷ്ണന്റെ ഭാര്യ മൂന്നാംപ്രതി വി.വി. മിനി (46)ക്ക് ഉപാധി കളോടെയാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് ജാമ്യം അനുവദിച്ചത്. മിനിക്ക് ഗൂഢാലോചനയിൽ പങ്കു ള്ളതായി കണ്ടെത്തിയിരുന്നു.

പെരുമ്പടയിലെ എൻ.കെ. സന്തോഷ് (41) രാധാകൃഷ്ണനെ വെടി വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മാർച്ച് 20-ന് രാത്രി ഏഴി നാണ് കൈതപ്രത്ത് നിർമിക്കുന്ന വീടിനുള്ളിൽ രാധാകൃഷ്ണനെ വെ ടിവെച്ച് കൊലപ്പെടുത്തിയത്. പ്രതിക്ക് തോക്ക് നൽകിയ രണ്ടാം പ്രതി സിജോ ജോസ് സംഭവശേഷം അറസ്റ്റിലായി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger