LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

വൈദ്യുതി തടസ്സം; മുന്‍ഗണന 11 കെ വി ലൈനിലെ തകരാറുകള്‍ക്ക് ;9496010101 നമ്പറില്‍ അപകടം അറിയിക്കാം

img_9210-1.jpg
Spread the love

കണ്ണൂർ വൈദ്യുതി തടസ്സമുണ്ടാകുമ്പോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ വി ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്ന് കെ എസ് ഇ ബി അറിയിച്ചു. തുടര്‍ന്ന് ലോ ടെന്‍ഷന്‍ ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷമായിരിക്കും വ്യക്തിഗത പരാതികള്‍ പരിഹരിക്കുക. ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാന്‍ പ്രതികൂല കാലാവസ്ഥയിലും കെ എസ് ഇ ബി ജീവനക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്നും ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ എസ് ഇ ബി അറിയിച്ചു. കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങള്‍ വൈദ്യുതി ലൈനുകളില്‍ വീഴാനും അതുവഴി ലൈന്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. 

വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അതത് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ, പ്രത്യേക എമര്‍ജന്‍സി നമ്പറായ 9496010101 ലോ അറിയിക്കേണ്ടതാണ്. ഇത് അപകടം അറിയിക്കാന്‍ മാത്രമുള്ള നമ്പരാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ കെ എസ് ഇ ബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരായ 1912 ല്‍ വിളിച്ചോ 9496001912 എന്ന നമ്പരില്‍ വിളിച്ചോ വാട്‌സ്ആപ്പ് സന്ദേശമയച്ചോ രേഖപ്പെടുത്താം. 

ജില്ലയില്‍ തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്.സപ്രതിബന്ധങ്ങള്‍ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാര്‍ പൂര്‍ണ്ണമായും കര്‍മ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങള്‍ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള അശ്രാന്തപരിശ്രമമാണ് കെ എസ് ഇ ബി നടത്തിവരുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!