LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 19, 2026

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ കണ്ണൂര്‍ ജില്ലയില്‍

img_8423-1.jpg
Spread the love


ചക്രവാതച്ചുഴിയും കാലവര്‍ഷവും ഒന്നിച്ചു വന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത്ത് കണ്ണൂര്‍ ജില്ലയില്‍. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെയുള്ള വര്‍ഷപാത കണക്കിലാണ് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തതായി കാണിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സാധാരണ വര്‍ഷപാതം 208.8 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ രണ്ടുമാസവും 27 ദിവസവും കൊണ്ട് 774.5 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. വര്‍ഷപാത ശതമാന വ്യതിയാനം 271. മെയ് 29,30 തീയതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ജില്ലയില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ വര്‍ദ്ധനവ് ഇനിയും ഉണ്ടായേക്കും.

കോട്ടയം ജില്ലയില്‍ 757.5 മില്ലീമീറ്റര്‍ മഴ മാര്‍ച്ച് ഒന്നുമുതല്‍ മെയ് 27 വരെ പെയ്തു. എന്നാല്‍ വ്യതിയാനം 95 ശതമാനം മാത്രമാണ്. കോഴിക്കോട് ജില്ലയില്‍ സാധാരണ വര്‍ഷപാതം 284 ആയിരിക്കെ ഇതുവരെ 730.4 മില്ലിമീറ്റര്‍ മഴ പെയ്തു. വര്‍ഷപാത ശതമാന വ്യതിയാനം 157 ശതമാനം. വരും ദിവസങ്ങളില്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!