പ്ലസ് വണ്‍ അപേക്ഷയില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിവരെ തിരുത്തല്‍ വരുത്താം

പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായിട്ടുള്ള ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച വൈകിട്ട് അഞ്ച് മണി വരെ സമയം.
ജൂണ്‍ രണ്ട് തിങ്കളാഴ്ച പ്രവേശനം സാധ്യമാകും വിധം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.
അപേക്ഷ നല്‍കുന്നതിന്റെ ഭാഗമായി കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ നല്‍കിയ വിവരങ്ങളില്‍ പേര് മാത്രമേ തിരുത്താന്‍ അനുമതിയുള്ളൂ. വിലാസം, ജാതി, ബോണസ് പോയിന്റിന് അര്‍ഹമാകുന്ന വിവരങ്ങളിൽ പിശക് ഉണ്ടെങ്കില്‍ തിരുത്താൻ കഴിയുന്ന അവസാന അവസരം കൂടിയാണിത്.
സ്‌പോര്‍ട്‌സ് ക്വാട്ടയിലുള്ള പ്രവേശനത്തിന് വ്യാഴാഴ്ച വരെ അപേക്ഷ നൽകാം. ജൂണ്‍ മൂന്നിനാണ് ആദ്യ അലോട്ട്‌മെന്റ്.
എയ്ഡഡ് സ്‌കൂളുകളില്‍ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യാൻ ഹയര്‍ സെക്കന്‍ഡറി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ പത്ത് മുതലാണ് പ്രവേശനം.