July 14, 2025

ഒമാനടക്കം ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ വെള്ളിയാഴ്ച, കേരളത്തിൽ ജൂൺ 7 ന്

img_9347-1.jpg

ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച. ഇതനുസരിച്ച് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴാഴ്ച നടക്കും.

ദുൽഖഅദ് മാസം 29ആയ ചൊവ്വാഴ്ച വിവിധ രാജയങ്ങളിൽ മാസപ്പിറ ദർശിക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മാസപ്പിറ കണ്ടതായി ആദ്യം സ്ഥിരീകരിച്ചത് ഒമാനാണ്. പിന്നീട് സൗദിയിലും തുടർന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.

അതേസമയം, കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ ദുൽഹിജ്ജ 1മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു. 

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger