ഹെറോയിനുമായി രണ്ട് അസാം സ്വദേശികൾപിടിയിൽ

ഇരിട്ടി : മാരക ലഹരി മരുന്നായ ഹെറോയിനുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസാം സ്വദേശികളായ രഖിബുൽ ഇസ്ലാം ( 23 ) ,
അൽ അമീൻ ഹഖ് (25) എന്നിവരെയാണ് ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 7.673 ഗ്രാംമാരക മയക്കുമരുന്നായ ഹെറോയിൻ ( ബ്രൗൺഷുഗർ ) പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനായി പ്രതികൾ മൂന്നുദിവസം മുമ്പ് അസാമിൽ നിന്നുമെത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി വി ഗണേഷ് ബാബു വിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.എൻഡിപിഎസ് നിയമപ്രകാരം പത്തു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.പ്രതികളെ പിടികൂടുന്നതിൽ കേരള പോലീസിന്റെ ആൻറി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സഹായവും എക്സൈസ് വകുപ്പിന് ലഭിച്ചിട്ടുണ്ട്.
എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രജീഷ് കുന്നുമ്മൽ, പ്രിവന്റിവ് ഓഫീസർ പി വി .സുലൈമാൻ,പ്രിവന്റി ഓഫീസർ ഗ്രേഡ് മാരായ ഷൈബി കുര്യൻ, അനിൽകുമാർ , സിവിൽ എക്സൈസ് ഓഫീസന്മാരായ പി ജി അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ , എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് , എക്സൈസ് ഐ ബി അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സജിത്ത് കണ്ണിച്ചേരി എന്നിവരും ഉണ്ടായിരുന്നു.