ജവഹർ പുരസ്കാരം പയ്യന്നൂർ നഗരസഭ ചെയർപേഴ്‌സൺ ഏറ്റുവാങ്ങി

ബാംഗ്ലൂർ ആസ്ഥാനമായ ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരം
എം.പി. ജി.സി. ചന്ദ്രശേഖരനിൽ നിന്ന് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഏറ്റുവാങ്ങി.
പയ്യന്നൂർ നഗരസഭയുടെ സമഗ്ര വികസനത്തിന് കഴിഞ്ഞ നാലര വർഷക്കാലം ജനകീയ പങ്കാളിത്തത്തോടെ നല്ല നിലയിൽ നേതൃത്വം നൽകുന്നതിന് സാധിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു.
44 വാർഡുകളുള്ള പയ്യന്നൂർ നഗരസഭയിൽ പദ്ധതി പ്രവർത്തനങ്ങൾ മുഴുവൻ ജനപ്രതിനിധികളുടെ നല്ല സഹകരണത്തോടെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ
പ്രവർത്തനം,
ഭവനരഹിതരില്ലാത്ത പയ്യന്നൂർ എന്ന ലക്ഷ്യം മുൻനിർത്തി പി.എം.എ. വൈ-ലൈഫ് ഭവന പദ്ധതിയിലൂടെ വീടുകളുടെ നിർവ്വഹണം പ്രവർത്തനം,
അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യുന്നതിന് മൈക്രോ പ്ലാൻ പദ്ധതി, കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ,
പൊതു കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികൾ.
പൊതുജനാരോഗ്യ രംഗത്തെ പ്രവർത്തനം പൊതുവിദ്യാഭ്യസ സംരക്ഷണ പദ്ധതി
പ്രവർത്തനങ്ങൾ, മലയാള സാഹിത്യത്തിൽ ഇടം നേടിയ പയ്യന്നൂർ സാഹിത്യോത്സവം
തുടങ്ങി പയ്യന്നൂരിൻ്റെ വികസനത്തിനായുള്ള
മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് ചെയർപേഴ്സൺ എന്ന നിലയിൽ സാധിച്ചിട്ടുണ്ട്.
പുരസ്കാരത്തിനർഹമാക്കിയ പയ്യന്നൂരിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, നഗരസഭ ജീവനക്കാർ, ആരോഗ്യ വിഭാഗം തൊഴിലാളികൾ, കുടുംബശ്രീ, ഹരിത കർമ്മസേന, , തൊഴിലുറപ്പ് തൊഴിലാളികൾ, എൻ.എസ്.എസ്.എസ്, എസ്.പി.സി, മറ്റ് സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,വ്യാപാരി സുഹൃത്തുക്കൾ, പയ്യന്നൂരിലെ മാധ്യമ സുഹൃത്തുക്കൾ എല്ലാവർക്കും ചെയർപേഴ്സൺ കെ.വി. ലളിത നന്ദി അറിയിച്ചു.