മണൽറോഡിൽ തള്ളിലോറി യുമായികടന്നു കളഞ്ഞു

പയ്യന്നൂർ.അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറിയെ പിന്തുടർന്ന പോലീസ് സംഘത്തെ കണ്ട് നിർത്താതെ ഓടിച്ചു പോയി മണൽ റോഡിൽ തള്ളി മാർഗ്ഗതടസ്സം സൃഷ്ടിച്ച് രക്ഷപ്പെട്ട കെ. എൽ. 59. 2974 നമ്പർ ടിപ്പർ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
രാമന്തളി കാരന്താട്ട് വെച്ചാണ് സംഭവം.എസ്.ഐ.കെ.എസ് .നിതിനും സംഘവും കൈ കാണിച്ചിട്ടും നിർത്താതെ ഓടിച്ചു പോയി റോഡിൽ മണൽ തള്ളി മാർഗ്ഗതടസ്സം സൃഷ്ടിച്ച് ലോറിയുമായി ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. ടിപ്പർ ലോറി ഡ്രൈവർക്കെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ്കേസെടുത്തു