ഗാന്ധിയൻ ഓർമ്മകളെ സി.പി.എം. ഭയപ്പെടുന്നു; അഡ്വ:മാർട്ടിൻ ജോർജ്

പയ്യന്നൂർ:ഗാന്ധിയൻ ആശയങ്ങളെയും ഓർമ്മകളെയും സി പി എം ഭയപ്പെടുകയാണെന്നും അതിന്റെ പേരിലാണ് വ്യാപകമായി ഗാന്ധി പ്രതിമകൾ അക്രമിക്കപ്പെടുന്നതെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ : മാർട്ടിൻ ജോർജ് പറഞ്ഞു.
എൽ ഡി എഫ് സർക്കാറിന്റെ നാലാ വാർഷികം സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് പയ്യന്നുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ
നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സമസ്ത മേഖലയിലും ജനജീവിതം ദുസഹമാക്കിയ പിണറായി സർക്കാറിനെ ജനം ചവിട്ടി പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജ മണ്ഡലം യു ഡി എഫ് ചെയർമാൻ എം.ഉമ്മർ അധ്യക്ഷത വഹിച്ചു. യുത്ത് ലീഗ് നേതാവ് ശബീർ എടയന്നുർ മുഖ്യപ്രഭാണം നടത്തി നേതാക്കളായ
എസ്.എ.ഷുക്കൂർ ഹാജി, എ.പി.നാരായങ്ങൾ, കെ.ജയരാജ്, മഹേഷ് കുന്നുമ്മൽ , കെ.കെ.അഷ്റഫ്
ബി.സജിത്ത് ലാൽ
പി.പി. സമീർ, കെ.വി.കൃഷ്ണൻ , .
കെ.കെ. ഫൽഗുനൽ,
എ.രു പേഷ്
ഇ.പി. ശ്യാമള . എന്നിവർ സംസാരിച്ചു.






