ഹൃദയാഘാതം യുവാവ് മരിച്ചു

പയ്യന്നൂർ: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരണപ്പെട്ടു. ലോറി ഡ്രൈവർവെള്ളൂർ ചേനോത്ത്കിഴക്കുമ്പാട് സ്വദേശി എം.പി. രാജേഷ് (43) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം പയ്യന്നൂർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽആരാധന മഹോത്സവത്തിനു പോയി തിരിച്ചു വീട്ടിലെത്തിയ ശേഷം രാത്രി 12 മണിയോടെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ പയ്യന്നൂരിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേനോത്ത്കിഴക്കുമ്പാട്ടെ എം പി രാജു ,രതി ദമ്പതികളുടെ മകനാണ്. ഭാര്യ : ധന്യ. മക്കൾ : അഭിനവ് അനാമിക. സഹോദരി :എം പി രജിഷ . അസ്വഭാവിക മരണത്തിനു കേസെടുത്ത പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.






