മധ്യവയസ്കനെ ഹെൽമെറ്റ് കൊണ്ട് മർദ്ദിച്ചു

കാഞ്ഞങ്ങാട്: പണം കൊടുക്കാനുണ്ടെന്ന് തെറ്റിദ്ധരിച്ച് ഫാസ്റ്റ് ഫുഡ് കടയിൽ വെച്ച് മധ്യവയസ്കനെ ഹെൽമെറ്റ് കൊണ്ടും മോപ്പിൻ്റെ വടികൊണ്ടുംമർദ്ദിച്ചുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. കല്ലൂരാവി പുതിയ കണ്ടത്തെ ഫൈസുള്ള മൻസിലിൽ കുഞ്ഞബ്ദുള്ള (60) യുടെ പരാതിയിലാണ് ഹൊസ്ദുർഗ് മുണ്ടത്തോട് സ്വദേശി ബഷീർ എന്നജിന്നു ബഷീർ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തത്. 26 ന് വൈകുന്നേരം 6.30 മണിക്ക് കല്ലൂരാവിയിലെ ടി എഫ് സി ഫാസ്റ്റ് ഫുഡ് കടയുടെ പുറത്തും കടയിൽ വെച്ചുമാണ് പ്രതി മർദ്ദിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






