ടി.വി ഗൗരി ടീച്ചർ നിര്യാതയായി

ഏച്ചൂർ▾കാനച്ചേരി നവകേരള എൽപി സ്കൂൾ മുൻ പ്രധാന അധ്യാപിക ടി വി ഗൗരി (89) നിര്യാതയായി. ഭർത്താവ്: പരേതനായ പി കെ ബാലകൃഷ്ണ കുറുപ്പ് മാസ്റ്റർ.
മക്കൾ: ടി വി പ്രമീള (റിട്ട. അധ്യാപിക, വലിയന്നൂർ എൽ പി സ്കൂൾ), ടി വി ലതിക (റിട്ട. അധ്യാപിക, ഏച്ചൂർ വെസ്റ്റ് യുപി സ്കൂൾ), ടി വി അരുണാചലം (റിട്ട. അധ്യാപകൻ, എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടട, അന്താരാഷ്ട്ര റഫറി വോളിബോൾ, കായികവേദി സംസ്ഥാന സെക്രട്ടറി).
മരുമക്കൾ: കെ പി കുഞ്ഞികൃഷ്ണൻ (കയരളം), തച്ചറേത്ത് രവീന്ദ്രൻ (മക്രേരി), രമണി മാണിക്കോത്ത് (വൈസ് പ്രിൻസിപ്പൽ, ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂൾ മമ്പറം). സംസ്കാരം ഇന്ന് ചൊവ്വ വൈകീട്ട് നാലിന്.







