കണ്ടൽ തൊട്ടറിഞ്ഞ് എൻ എസ്. എസ് വിദ്യാർത്ഥികൾ

പയ്യന്നൂർ: എ. കെ. എ.എസ്.ജി.വി.എച്ച്. എസ്. എസ്. പയ്യന്നൂർ ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്കീമിലെ അമ്പത് വിദ്യാർത്ഥികൾ എടാട്ടുള്ള കണ്ണൂർ കണ്ടൽ പ്രോജക്ട് സന്ദർശിച്ചു. കണ്ടലിൻ്റെ പ്രാധാന്യ ത്തെ കുറിച്ച് തീരദേശ മേഖലയിലെ ജനങ്ങളുമായി ആശയ സംവാദം നടത്തുകയും കണ്ടൽ സംരക്ഷണം നടത്തേണ്ടതിൻ്റെ പ്രധാന്യത്തെകുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്തു . എൻ. എസ്. എസ് . പ്രോഗ്രാം ഓഫീസർ ജ്യോതി എം യാത്രയ്ക്ക് നേതൃത്വം നൽകി. അധ്യാപകരായ വിനോദ് കുമാർ എം.വി, നിഷ . പി , ഷീജ ടി.സി എന്നിവരും കുട്ടികളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.







