LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 23, 2026

സി വി ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 4 മുതല്‍ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടു

0
Screenshot

Screenshot

Spread the love

കണ്ണൂര്‍: പയ്യന്നൂര്‍ സി വി ധനരാജ് വധക്കേസില്‍ കൊലപാതകക്കുറ്റം തെളിഞ്ഞുവെന്ന് കോടതി. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 4 മുതല്‍ 20 വരെയുള്ള പ്രതികള്‍ക്ക് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി. 16 പ്രതികളെ വെറുതെ വിട്ടിരിക്കുകയാണ് കോടതി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 16 പ്രതികളെ വെറുതെ വിട്ടത് സിപിഐഎമ്മിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.

ഒന്നാം സാക്ഷിയുടെ മൊഴി പോലും വിശ്വാസയോഗ്യമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊലപാതകത്തിന്റെ പ്രേരണ ഉള്‍പ്പെടെ തെളിയിക്കാനായില്ല. കൊലപാതകത്തിന്റെ ഗൂഢാലോചനയോ രാഷ്ട്രീയ കൊലപാതകമാണെന്നതോ തെളിയിക്കാനായില്ല. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസ യോഗ്യമല്ലാത്തത് കൊണ്ടാണ് നാലു അഞ്ചു ആറ് പ്രതികളെ വെറുതെ വിടുന്നത്. 447, 341, 123,326,160, 302 വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാകും കേസില്‍ ശിക്ഷ വിധിക്കുക.

സി വി ധനരാജിനെ കൊലപ്പെടുത്തിയതില്‍ ടി പി ബിജു, എം വിപിന്‍, എം വൈശാഖ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. സി സുകേഷ്, കെ.വി പ്രജിത്ത് ലാല്‍, കെ. അനൂപ്, പണ്ടാരവളപ്പില്‍ രാജേഷ്, കെ എം ബിജു, പി രാജേഷ് കുമാര്‍, കെ മനൂപ്, സി ഷൈജു, ധനേഷ്, പി പി രാജീവന്‍, മധു, തിരുവനന്തപുരം നെയ്യാറിലെ എസ് ആര്‍ രാജേഷ്, മനിയേരി തമ്പാന്‍ , രമേശന്‍, എ പി നിജേഷ്, ലിജിന്‍ എന്നിവരെ വെറുതെ വിട്ടിരിക്കുകയാണ്. രണ്ടാം പ്രതി വിപിനും മൂന്നാം പ്രതി വൈശാഖും സഹോദരങ്ങളാണ്. കേസില്‍ 12-ാം പ്രതിയായ ചൂരക്കാട് ബിജു പിന്നീട് സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടിരുന്നു.

2016 ജൂലൈ 11ന് രാത്രി ആയിരുന്നു അരുംകൊല. വഴിയരികില്‍ മറഞ്ഞിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ സി.വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!