കണ്ണൂർ നഗരസൗന്ദര്യവൽക്കരണം: തായത്തെരു റോഡിലെ പുതിയ തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം മേയർ പി. ഇന്ദിര നിർവഹിച്ചു

കണ്ണൂർ: നഗരസൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി കണ്ണൂർ തായത്തെരു റോഡിൽ പുതുതായി സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം കോർപ്പറേഷൻ മേയർ പി. ഇന്ദിര നിർവഹിച്ചു. ചേംബർ ഹാൾ ജംഗ്ഷൻ മുതൽ മനോരമ ഓഫീസ് മുൻവശം വരെയുള്ള ഭാഗത്താണ് ആധുനിക രീതിയിലുള്ള തെരുവ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിഷാം താണ, ഷമീമ ടീച്ചർ, വി.കെ. മുഹമ്മദലി എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ സഹദ് മാങ്കടവൻ, ഷബീർ കുഞ്ഞിപ്പള്ളി, അർഷാദ് എ., നിസാമി സി., ഫസ്ലിം ടി.പി., മുൻ മേയർ സി. സീനത്ത്, മുൻ ചെയർപേഴ്സൺ റോഷ്നി ഖാലിദ്, മുൻ കൗൺസിലർ ഷഫീഖ് താണ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.







