LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 18, 2026

പയ്യന്നൂർകണ്ടോത്ത് ഇന്ധനം നിറച്ച എൽപിജി ടാങ്കറും സിമൻ്റ് ബൾക്കറും കൂട്ടിയിടിച്ച് അപകടം

0
a3a70682-947b-49c5-8cca-9a79d4ba4024
Spread the love

പയ്യന്നൂർ: ദേശീയ പാതയിൽ പയ്യന്നൂർകണ്ടോത്ത് ഇന്ധനം നിറച്ച എൽപിജി ടാങ്കറും സിമൻ്റ് ബൾക്കറും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലിക്കില്ലെന്ന് പ്രാഥമിക നിഗമനം വൻ ദുരന്തമൊഴി വായി. അപകടത്തിൽ എൽപിജി ടാങ്കറിന്റെ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എൽപിജി ടാങ്കറും മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സിമൻ്റ് ബൾക്കറുമാ ണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ 4.50 മണിയോടെയാണ് സംഭവം.
അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട എൽപിജി ടാങ്കർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെ ത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി. ടാങ്കറിൽ കുടുങ്ങിയ ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു.
അപകടത്തിൽ പരിക്കേറ്റ സിമൻ്റ് ബൾക്കറിലെ ഡ്രൈവറെയും ടാങ്കർ ഡ്രൈവറെയും സേന ആംബുലൻസിൽ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു.
അപകടസമയത്ത് എൽപിജി നിറച്ച ടാങ്കറായിരുന്നെങ്കിലും നിലവിൽ വാതകച്ചോർച്ചയൊന്നും കണ്ടെത്തിയിട്ടില്ല. അപകടത്തെത്തുടർന്ന് കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഐ.ഒ.സി അധികൃതർ സ്ഥലത്തെത്തിയ ശേഷം ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അപകടത്തെ തുടർന്ന് കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് വാഹന ഗതാഗതം പുനസ്ഥാപിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!