എ ഐ കുറിച്ച് അറിയാം എ ഐ ക്കൊപ്പം വളരാം.

പയ്യന്നൂർ:ആർട്ടിഫിഷ്യൽ ഇൻ്റജിലൻസി നെ കുറിച്ചുള്ള പഠനം
സ്കൂൾ വിദ്യാർത്ഥികൾക്ക്
നൽകുന്ന ക്യാമ്പയിൻ ഭാഗമായി
ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കണ്ടങ്കാളി ഷേണായി സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക്
ഹലോ ടൂ എ ഐ ക്ലാസ് സംഘടിപ്പിച്ചു..
ലൈബ്രറി ആൻ്റ്ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന പരിപാടി പ്രൊഫഷണൽ സംസ്ഥാന കമ്മിറ്റിയംഗം ശ്രീനാഥ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു..
ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് പ്രസിഡൻറ് സി ഷിജിൽ അധ്യക്ഷത വഹിച്ചു.
എ ഐ ട്രെയിനർമാരായ ഹാജിറ സിയാദ്, നിതിൻ തലോറ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രസ് ഫായിസാബി,
പി ടി എ പ്രസിഡന്റ് പി പി പ്രദീപൻ,
കെ മനുരാജ്,നിതിൻ ടി വി എന്നിവർ സംസാരിച്ചു.







