ഉത്തര കേരളത്തിലെ പഴനി; പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ആരാധനാ മഹോത്സവത്തിന് തുടക്കമായി

പയ്യന്നൂർ: ഉത്തര കേരളത്തിലെ പഴനി എന്നറിയപ്പെടുന്നപയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 15 ദിനങ്ങളിലായി നടക്കുന്ന ആരാധനാ മഹോത്സവത്തിന് ഇന്നു രാവിലെ നടന്ന ശ്രീഭൂതബലിയോടെ തുടക്കമായി. ഇന്ന് വൈകുന്നേരം പയ്യന്നൂർ എം എൽ എ.വി.കുഞ്ഞികൃഷ്ണൻ ആരാധനാ മഹോത്സവം ഉദ്ഘാടനം ചെയ്യും സിനിമാ സംവിധായകൻ അന്നൂർ സ്വദേശി ചിദംബരം മുഖ്യാതിഥിയായിരിക്കും ആരാധനാ മഹോത്സവം നവംബർ 30 ന് സമാപിക്കും. ഉത്സവത്തിൻ്റെ ഭാഗമായിക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം അന്നദാനമുണ്ടായിരിക്കും.







