ഇരട്ട മരണത്തിൽ നടുങ്ങി മട്ടന്നൂർ: അന്വേഷണം ആരംഭിച്ച് പൊലിസ്

Screenshot
കണ്ണൂർ: മട്ടന്നൂരിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ച നിലയിൽ. ക്ഷേത്രത്തിന് സമീപത്ത് ഉള്ള വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. രക്തം വാർന്ന് ചോരയിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ ഗുരുതര പരിക്കുകളോടെ മട്ടന്നൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ നന്ദനം വീട്ടിലെ ജ്യോതി (56), മകൻ നവീൻ കൃഷ്ണൻ (22) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലാണ്. ജ്യോതിയുടെ ഭർത്താവ് റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ ജയകൃഷ്ണൻ ചൊവ്വാഴ്ച രാവില ക്ഷേത്രത്തിൽ പോയതായിരുന്നു.
രാവിലെ ഒൻപതരയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഇരുരവെയും മുകൾ നിലയിലെ മുറിയിൽ നിലയിൽ കണ്ടത്തിയത്. തില്ലങ്കേരി സിഎച്ച് മുഹമ്മദ്കോയ സ്മാരക സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസാണ് ജ്യോതി. നവീൻ കൃഷ്ണൻ, വീട്ടിലിരുന്ന് പിഎസ്സി കോച്ചിങ് ചെയ്യുകയാണ്.
അമ്മയും മകനും തമ്മിലുള്ള തർക്കം മരണത്തിൽ കലാശിച്ചതായാണ് പൊലീസ് നിഗമനം. പുറത്തുനിന്നാരും വീട്ടിൽ കയറിയതിന്റെ സൂചനയില്ല. ഇവരുടെ മറ്റൊരു മകൻ നവനീത് എറണാകുളത്ത് ജോലി ചെയ്യുകയാണ്.
അതേ സമയം അമ്മയും മകനും തമ്മിലുണ്ടാകാറുള്ള സ്വാഭാവിക വഴക്കായിരിക്കുമെന്ന് കരുതി രാവിലെയുണ്ടായ ഒച്ചപ്പാടുകൾ ശ്രദ്ധിച്ചില്ലെന്നും, സംഭവം ഞെട്ടിച്ചുകളഞ്ഞെന്നും അയൽവാസികൾ പ്രതികരിച്ചു. മരിച്ച ജ്യോതിയുടെ ഭര്‍ത്താവ് ജയകൃഷ്ണന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് വീട്ടിലേക്ക് ഓടിച്ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ട് പേരും നിലത്ത് വീണ് കിടക്കുകയായിരുന്നെന്നാണ് അയല്‍വാസിയുടെ പ്രതികരണം. തൊട്ടടുത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തതായും, ഇരുവരെയും ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയതായും നാട്ടുകാര്‍ വ്യക്തമാക്കി. ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.







