ഫേസ്ബുക്കിൽ ലോൺ പരസ്യം നൽകിയും മറ്റും തട്ടിപ്പ് ആറു പരാതിയിൽ കേസെടുത്തു.

കണ്ണൂർ: ഫേസ്ബുക്കിൽ മുദ്ര ലോണിൻ്റെ പരസ്യം കണ്ട് ലോൺ ലഭിക്കുന്നതിന് വേണ്ടി അക്കൗണ്ടിൽ നിന്നും സമ്മതമില്ലാതെപണം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു. വാരം വലിയന്നൂരിലെ പി സത്യൻ്റെ (55)പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് 30 നും ജൂൺ 18 നു മിടയിലാണ് 30, 454 രൂപ തട്ടിയെടുത്തത്.
മൊബൈൽ ഫോണിലേക്ക് എക്സ്എംടിവി ലൈവ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് 39010 രൂപ തട്ടിയെടു ത്തു വെന്ന പരാതിയിലും സൈബർ പോലീസ് കേസെടുത്തു. കൂത്തുപറമ്പ ശങ്കരനെല്ലൂരിലെ കെപി ഷമീറിൻ്റെ പരാതിയിലാണ് കേസെടുത്തത് ഈ മാസം ആറിന് ഉച്ചയ്ക്ക് 12.35മണിക്കാണ് പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും പ്രതി 39010 രൂപ തട്ടിയെടുത്തത്.
യുവതിയുടെ ഗൂഗിൾ പേ അക്കൗണ്ടിൽ നിന്നും മൂന്ന് തവണകളായി 95000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലും സൈബർ ക്രൈം പോലീസ് കേസെടുത്തു. ചക്കരക്കൽ കോയ്യോട് സ്വദേശിനി വൈഗരി ഹൗസിൽ ഷിജി രാജൻ്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 8 ന് രാത്രി 9.52 മണിക്ക് ഫോൺ ഹാക്ക് ചെയ്ത് രണ്ട്അക്കൗണ്ടുകളിൽ നിന്നും ഗൂഗിൾപേ വഴി 3 തവണകളായി 95000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
ഇൻസ്റ്റാഗ്രാമിൽ പരസ്യം കണ്ട് വാൾ പേപ്പറിന് ഓർഡർ കൊടുത്ത യുവതിയിൽ നിന്നും62997 രൂപ ലിങ്ക് അയച്ചു നൽകി അജ്ഞാതൻ പണം തട്ടിയെടുത്തുവെന്ന പരാതിയിലും സൈബർ പോലീസ് കേസെടുത്തു ചക്കരക്കൽ മൗവ്വഞ്ചേരിയിലെ പി.ജെ.റഹ്നയുടെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 6 നും 7 നും ഇടയിൽ പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും62997 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
റിയൽ എസ്റ്റേറ്റ് കമ്പനി സൈറ്റിൽ റിവ്യു കൊടുത്താൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈംപോലീസ് കേസെടുത്തു. മട്ടന്നൂർ നെല്ലുന്നിയിലെ എൻ.അക്ഷയ് യുടെ പരാതിയിലാണ് സൈബർ തട്ടിപ്പുകാർക്കെതിരെ കേസെടുത്തത്. ടെലിഗ്രാം വഴി പരാതിക്കാരനെ ബന്ധപ്പെട്ട് ഡോഗ്ളസ് എല്ലിമാൻ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സൈറ്റിൽ റിവ്യു ചെയ്താൽ ദിവസം 800 രൂപ മുതൽ 1500 രൂപ വരെ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഈ മാസം രണ്ടു മുതൽ എട്ട് വരെയുള്ള ദിവസങ്ങളിൽ 2,04,432 രൂപ അയപ്പിച്ച ശേഷം കൊടുത്ത തുകയിൽ 56,046 രൂപ തിരികെ നൽകി ബാക്കി തുകയായ 1,48, 368 രൂപ യോ കമ്മീഷനോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്.
ഇൻസ്റ്റാഗ്രാം വഴി കൂടുതൽ പണം ഉണ്ടാക്കാമെന്ന് മെസേജ് നൽകി യുവതിയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തു.പാനൂർ സ്വദേശിനി എം. സിയ സന്തോഷിൻ്റെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരിയിൽ നിന്നും ഈ മാസം 4 ന് ആണ് 750 രൂപ അയച്ചാൽ 15000 രൂപ തിരിച്ചു നൽകുമെന്ന് വിശ്വസിപ്പിച്ച് വർക്ക് വിത്ത് അകൻകാഷാ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും അയച്ചു കൊടുത്ത സ്കാനർ വഴി പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും അജ്ഞാതൻ 38, 650 രൂപ തട്ടിയെടുത്തത് .







