LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 3, 2026

എസ്ഡിപിഐ തീരദേശ മുന്നേറ്റ യാത്ര: കണ്ണൂർ ജില്ലയിൽ ആറ് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും

0
768fc6c2-35cd-4b04-98fb-e8b91340ec75
Spread the love

കണ്ണൂർ: തീരദേശ ജനതയുടെ തൊഴിൽ, പാർപ്പിട സുരക്ഷ ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുക, സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംഘടിപ്പിക്കുന്ന തീരദേശ മുന്നേ യാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ ആറ് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
യാത്ര നവംബർ 04ന് രാവിലെ 10മണിക്ക് മഞ്ചേശ്വത്ത് വെച്ച് എസ്ഡിപിഐ കർണാടക സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് മൈസൂർ ഉൽഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. സിയാദ് ജാഥാ ക്യാപ്റ്റനായും, സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ, സംസ്ഥാന പ്രവർത്തകസമിതി അംഗം വി.എം. ഫൈസൽ എന്നിവർ വൈസ് ക്യാപ്റ്റന്മാരായും നയിക്കുന്ന യാത്ര വിവിധ ജില്ലകളിലെ തീരദേശങ്ങളിലൂടെ പര്യടനം നടത്തി നവംബർ 13ന് തിരുവനന്തപുരത്ത് സമാപിക്കും. കണ്ണൂർ
ജില്ലയിൽ നവംബർ 5 ന് രാവിലെ 10 മണിക്ക് കല്യാശ്ശേരി മണ്ഡലത്തിലെ മൊട്ടാമ്പ്രം നൽകുന്ന സ്വീകരണം എസ് സി പി ഐ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്യും. മാട്ടൂൽ സൗത്ത്, അഴീക്കൽ ബോട്ട് ജെട്ടി , ആയിക്കര ഹാർബർ, മുഴപ്പിലങ്ങാട് പാച്ചാക്കര എന്നിവിടങ്ങളിലെ സ്വീകരണ ശേഷം തലശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ സമാപിക്കും. സമാപന സമ്മേളനം എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം എൻ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്യും.

കേരളത്തിന്റെ തീരദേശ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹം കടലിലെ പ്രതികൂല കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും ഉൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഉപജീവനം നടത്തുന്നത്. മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളും അനുബന്ധ തൊഴിലാളികളും ഉൾപ്പെടുന്ന തീരദേശ ജനത ഇന്ന് തൊഴിൽ പ്രതിസന്ധി, വർധിച്ചുവരുന്ന ജീവിതച്ചെലവ്, തീരശോഷണം, കടൽക്ഷോഭം, മത്സ്യസമ്പത്തിന്റെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ നേരിടുകയാണ്.

തീരദേശ വികസനത്തിന്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ, പരമ്പരാഗത അവകാശങ്ങൾ, പാർപ്പിട സുരക്ഷ എന്നിവ ഉറപ്പാക്കുകയും വേണം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പിരിച്ചെടുക്കുന്ന ഫണ്ടുകൾ കെട്ടിക്കിടക്കാതെ വിദ്യാഭ്യാസം, ചികിത്സ, ഭവനം, തൊഴിൽ സുരക്ഷ, പെൻഷൻ തുടങ്ങിയ മേഖലകളിൽ ഫലപ്രദമായി വിനിയോഗിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെടുന്നു.

തീരദേശത്തിന്റെ പരിസ്ഥിതി സംരക്ഷണം, ജനങ്ങളുടെ ഉപജീവനം, വികസനം, അവകാശങ്ങൾ എന്നിവ ഒരുപോലെ പരിഗണിക്കുന്ന സമഗ്രമായ തീരദേശ നയം സർക്കാർ പ്രഖ്യാപിക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.
ഈ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് തീരദേശ മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്.

മത്സ്യത്തൊഴിലാളികളും തീരദേശ ജനതയും ജനാധിപത്യ വിശ്വാസികളും യാത്രയിൽ പങ്കാളികളാകണമെന്ന്
നേതാക്കൾ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫ നാറാത്ത്, വൈസ് പ്രസിഡൻ്റ ബി ശംസുദ്ദീൻ മൗലവി, ജില്ലാ സെക്രട്ടറി പി സി ഷഫീഖ് പങ്കെടുത്തു.


About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!