നിർമ്മാണം നടക്കുന്നതിയേറ്റർ സമുച്ഛയത്തിൽ മോഷണം കേസെടുത്തു

പയ്യന്നൂർ: നിർമ്മാണ പ്രവൃത്തി നടക്കുന്ന കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ തിയേറ്റർ സമുച്ഛയ കെട്ടിടത്തിൻ്റെ പൂട്ട് തകർത്ത് കടന്ന മോഷ്ടാവ് 48 ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കരാറുകാരൻ പഴയങ്ങാടി പ്രതിഭ ടാക്കീസിനുസമീപത്തെ എസ്.വി ഹൗസിൽ മുഹമ്മദ് ഹാരിസിൻ്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. പുതിയ ബസ് സ്റ്റാൻ്റിന് സമീപം നിർമ്മാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിൽ 2026 സപ്തംബർ മുതൽ ഒക്ടോബർ 31 ന് രാവിലെ 9.30 മണിക്കുമിടയിലാണ് മോഷണം നടന്നത്.
ചുമരിൽ സ്ഥാപിച്ച ഇലക്ട്രിക്കൽ ബോക്സുകൾ, എ. സി. മെഷീനു അകത്തുള്ള യന്ത്രസാമഗ്രികളും കോപ്പറുകളും നാല് നിലകളിലും നടത്തിവരുന്ന ഇലക്ട്രിക്കൽ വയറുകൾ എന്നിവ മോഷ്ടിച്ചു കൊണ്ടുപോയി. തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി. 48 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടു ത്ത പോലീസ് അന്വേഷണം തുടങ്ങി.







