ജില്ലയിൽ 6 ലക്ഷം യുവജനങ്ങളെ ഡി.വൈ.എഫ്.ഐ. അംഗമാക്കും: മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി

കണ്ണൂർ: “Let’s Fire Up, Join DYFI” എന്ന മുദ്രാവാഖ്യമുയർത്തി 2026 വർഷത്തെ ഡി.വൈ.എഫ്.ഐ. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കണ്ണൂർ ജില്ലയിൽ ആറ് ലക്ഷം യുവജനങ്ങളെ സംഘടനയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന സ്കൂൾ കായികമേളയിലെ യോഗ ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം കരസ്ഥമാക്കി വ്യക്തിഗത ചാമ്പ്യനായ പിണറായി എരുവട്ടിയിലെ സ്നേഹിലിന് മെമ്പർഷാപ്പ് നൽകിക്കൊണ്ട് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ, ജില്ലാ കമ്മിറ്റിയംഗം നിവേദ് കെ. തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലുടനീളം വിപുലമായ ക്യാമ്പെയ്നുകളോടെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.







