വിദ്യാർത്ഥിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: വിദ്യാർത്ഥിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം തൈക്കടപ്പുറം അഴീത്തലയിലെ പി പി. സന്തോഷിന്റെ മകൻ നീരജ് സന്തോഷിനെ(15)യാണ് വീടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുവത്തൂർ കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.അമ്മ :നിഷ. സഹോദരങ്ങൾ: ശ്രേയ (വിദ്യാർത്ഥി, ബാംഗ്ലൂർ), കൃഷ്ണാനന്ദ ( വിദ്യാർത്ഥി ഫിഷറീസ് ഗവൺമെന്റ് ഹൈസ്കൂൾ മരകാപ്പ് പടന്നക്കാട്). നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.







