എംഡി എം എ യും കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ

Screenshot
ചന്തേര : കാറിൽ കടത്തിയ എംഡി എം എ യും കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടി. പടന്ന തായൽ ബസാറിലെയു. ബാസിത് (26), പടന്നയിലെ എ.കെ. സി മുനവിർ (21),എൻ.പി. നുസൈഫുദ്ദീൻ (27) എന്നിവരെയാണ് ചന്തേര എസ്.ഐ.വിഷ്ണു എസ്. നായരും സംഘവും അറസ്റ്റു ചെയ്തത്. പടന്ന മൂസാ ഹാജി മുക്കിൽ വെച്ച് ഇന്നലെ വൈകുന്നേരം 6.30 മണിക്കാണ് 1.49 ഗ്രാം എംഡി എം എ യും 1.510 ഗ്രാം കഞ്ചാവുമായി പ്രതി കളെ പോലീസ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കെ .എൽ . 86.ഡി. 6145 നമ്പർ കാർ കസ്റ്റഡിയിലെടുത്തു. ഫോണുകളും ഇലക്ട്രോണിക് ത്രാസും ഒസിബി പേപ്പറുകളും 5000 രൂപയും പോലീസ് പിടിച്ചെടുത്തു.







