ചീട്ടുകളി 57,920 രൂപയുമായി അഞ്ച് പേർ പിടിയിൽ.

Screenshot
ചക്കരക്കൽ : പണം വെച്ച് പുള്ളി മുറി ചീട്ടുകളി40820 രൂപയുമായി രണ്ടു പേരെ പോലീസ് പിടി കൂടി. നാലുപേർ ഓടി രക്ഷപ്പെട്ടു. മൊകേരി ചമ്പാട് സ്വദേശി കെ. റയീസ് (53) നിർമ്മലഗിരിയിലെ സി.കെ. ഫൈസൽ (46)എന്നിവരെയാണ് എസ്. ഐ. കെ. ശ്രീരാഗും സംഘവും പിടികൂടിയത്. മക്രേരി ചിറാതോടി ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം വെച്ച് ചീട്ടുകളിക്കിടെയാണ് രണ്ടു പേർ പിടിയിലായത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 11.10 മണിയോടെ വലിയന്നൂർ കള്ള് ഷാപ്പിന് സമീപം വെച്ച് പുള്ളി മുറി ചീട്ടുകളിക്കിടെ മൂന്നു ഇതര സംസ്ഥാന തൊഴിലാളി കളെയും 17, 100രൂപയുമായി എസ്.ഐ. ഇ.വി വിനീതും സംഘവും പിടികൂടി. അസാം ബാർപേട്ട കുളഗച്ചിറ സ്വദേശി അയ്നൽ ഖക് (38), വില്ല ഗാർഗള സ്വദേശി മാഹിർ (37), പശ്ചിമ ബംഗാൾ ബാഗോൺ ധർമ്മപുരിയ സ്വദേശി ബിശ്വജിത് (49) എന്നിവരെയാണ് ചീട്ടുകളിക്കിടെ പോലീസ്പിടികൂടിയത്.







