LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 30, 2026

മാലിന്യം കൂട്ടിയിട്ട ഹോട്ടലിന് പതിനഞ്ചായിരം രൂപ പിഴ

0
c71a3f1e-d710-49cd-b35b-04008d6c0529-1
Spread the love

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മാലിന്യം തരം തിരിക്കാതെ കൂട്ടിയിതിന് ഹോട്ടലിന് പിഴ ചുമത്തി. കണ്ണൂർ പാമ്പൻ മാധവൻ റോഡിൽ പ്രവർത്തിക്കുന്ന കാബേൻ ബാംബു റസ്റ്റോറന്റിനാണ് സ്‌ക്വാഡ് പതിനഞ്ചായിരം രൂപ പിഴ ചുമത്തിയത്. ഹോട്ടലിൻ്റെ അടുക്കളയ്ക്ക് പിറകിലും പാർക്കിംഗ് ഏരിയയുടെ സമീപത്തായും പ്ലാസ്റ്റിക് കവറുകൾ, ചാക്കുകൾ ,ജൈവ മാലിന്യങ്ങൾ, പൊട്ടിയ ഗ്ലാസ്സുകൾ തുടങ്ങിയവ കൂട്ടിയിട്ടതായി പരിശോധനയിൽ ജില്ലാ സ്‌ക്വാഡ് കണ്ടെത്തി. ഹരിത കർമ്മ സേനയ്ക്ക് കൈമാറ്റം ചെയ്യേണ്ട പാൽ കവറുകൾ, എണ്ണ കവറുകൾ, മറ്റ് പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയും ഇത്തരത്തിൽ കൂട്ടിയിട്ട നിലയിലായിരുന്നു. അജൈവ മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് പൂർണമായും നൽകാതിരിക്കുക, മാലിന്യം വലിച്ചെറിയുക എന്നീ വകുപ്പുകൾ പ്രകാരം 15000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് ജില്ലാ സ്‌ക്വാഡ് നിർദ്ദേശം നൽകി. സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ ,പി എസ് പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!