LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 30, 2026

സ്‌കൂട്ടറിൽ കടത്തിയ 1.300 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

0
Screenshot

Screenshot

Spread the love

കാഞ്ഞങ്ങാട്: വിൽപനക്കായി സ്‌കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന 1.300 കിലോഗ്രാം കഞ്ചാവു ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കാഞ്ഞങ്ങാട് കുശാൽ നഗറിൽ മറുസുക്വാട്ടേർസിൽ താമസിക്കുന്ന എം.ജെ. ഷംഷീറിനെ (30) യാണ്
കാസറഗോഡ് ഇ ഐ ആൻ്റ് ഐ ബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് റേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. വി.പ്രസന്നകുമാറും സംഘവും പിടികൂടിയത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്റ്റാൻ്റിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് കെ. എൽ. 60.ആർ.9740 നമ്പർ സ്‌കൂട്ടറിൽ കടത്തിയ 1.300 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. റെയ്ഡിൽ
ഇ ഐ ആൻ്റ് ഐ ബി കാസറഗോഡ് എക്സൈസ് ഇൻസ്‌പെക്ടർ സുബിൻരാജ്. കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സുധീന്ദ്രൻ എം വി , പ്രിവന്റിവ് ഓഫീസർ മുഹമ്മദ്‌ കബീർ , ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എം രാജീവൻ,പ്രിവൻ്റീവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ കെ,ജോസഫ് അഗസ്റ്റിൻ,പ്രിവൻ്റീവ്ഓഫീസർ ഗ്രേഡ് മാരായ മനോജ്‌ പി,ഗീത ടി വി,സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ ആർ കെ,ശ്യാംജിത്ത് എം, അതുൽ ടി വി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!