കുട്ടി ഡ്രൈവർമാർ പിടിയിൽ

പയ്യന്നൂർ: 16 കാരൻ ബൈക്ക് ഓടിച്ചു വാഹന പരിശോധനയിൽപോലീസ് പിടികൂടി. കുട്ടിയുടെഅച്ഛനും വാഹനത്തിൻ്റെ ഉടമയായ സഹോദരനുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 8 മണിയോടെ രാമന്തളി പുന്നക്കടവിൽ വെച്ചാണ് കെ.എൽ. 13. ഡബ്ല്യു. 6494 നമ്പർ ബൈക്ക് ഓടിച്ചു വന്ന 16കാരനെ എസ്.ഐ. പി.ആർ മിഥുനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമയായ കുട്ടിയുടെസഹോദരൻ രാമന്തളി കുണ്ടൂർ വയലിലെകെ. മയൂഖ് (21), വാഹനം ഓടിക്കാൻ കൊടുത്തതിന്പിതാവ് കെ. മനോജ് (50) എന്നിവർക്കെതിരെ കേസെടുത്തു.
ചന്തേര : പ്രായപൂർത്തിയാവാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5.30 മണിക്ക് ചെറുവത്തൂർ പടന്ന റോഡിൽ റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം വെച്ചാണ് കെ. എൽ. 60.ജെ 8552 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. കെ. ദിനേഷ് രാജനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത കുട്ടിയുടെ ഉപ്പ മടക്കര തുരുത്തിയിലെ മുഹമ്മദ് ഫൈസലിനെതിരെ കേസെടുത്തു.
കണ്ണൂർ :പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹന പരിശോധനക്കിടെ ഇന്നലെ രാത്രി 9.30 മണിക്ക്കുഞ്ഞിപ്പള്ളി പുല്ലൂപ്പി ക്കടവ് ഭാഗത്തേക്ക് ഓടിച്ചു വന്ന കെ.എൽ. 13 ബി.സി.0756 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന 16കാരനെയാണ് എസ്. ഐ. ടി കെ അഖിലും സംഘവും പിടികൂടിയത് വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത ഉമ്മ കക്കാട് സ്വദേശിനി റംല ക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.







