കേരള സംസ്കൃത അക്കാദമിയുടെ 2026-ലെ സാഹിത് യപ്രതിഭാപുരസ്കാരം ഡോ. ഇ. ശ്രീധരന്ന് .

പയ്യന്നൂർ:വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സംസ്കൃതപണ്ഡിതന്മാർക്ക് നൽകുന്ന 2026-ലെ പ്രൊഫസർ പി. സി. വാസുദേവൻ ഇളയത് സ്മാരക സാഹിതീപ്രഭാപുരസ്കാര൦ ഡോ. ഇ. ശ്രീധരന്ന്. നവംബർ 17 ന് കേന്ദ്രീയ സംസ്കൃതസർവകലാശാലയുടെ ഗുരുവായൂർ കേന്ദ്രത്തിൽ വെച്ചു അവാർഡ് സമ്മാനിക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പണ്ഡിതശ്രേഷ്ഠപുരസ്കാരം, എഴുത്തച്ഛൻ സ്മൃതിപുരസ്കാരം, സാഹിത്യപ്രതിഭാപുരസ്കാരം, കേരള പൂരക്കളി അക്കാദമിയുടെ സമഗ്ര സംഭാവനാപുരസ്കാരം എന്നിവയോടൊപ്പം തിലകംചാർത്തുന്ന മറ്റൊരു പുരസ്കാരം കൂടി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യുടെ പയ്യന്നൂർ കേന്ദ്രം ഡയറക്ടർ ആയി റിട്ടയർ ചെയ്ത പ്രൊഫസർ ഇ . ശ്രീധരൻ വെള്ളൂർ കണിയേരി സ്വദേശിയാണ്. കരിവെള്ളൂർ കൊഴുമ്മൽ എൽ. പി. സ്കൂൾ അധ്യാപിക കെ. വിദ്യയാണ് ഭാര്യ.







