LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 29, 2026

എഫ്.എൻ.പി.ഒ.പ്രതിഷേധ ധർണ്ണ നടത്തി.

0
0ab34667-d77c-438b-8ce0-c0e05a39d979
Spread the love

കണ്ണൂർ: അർബൻ പോസ്റ്റോഫീസുകൾ മഴുവൻ അടച്ചുപൂട്ടുന്ന നടപടി പിൻവലിക്കുക, അശാസ്ത്രീയമായി ഹെഡ് പോസ്റ്റോഫീസ് നിർത്തലാക്കുന്ന നടപടി റദ്ദാക്കുക,ബീറ്റ് മെക്കനൈസേഷന്റെ ഭാഗമായി തസ്തികകൾ വെട്ടിക്കുറക്കുന്ന നയം തിരുത്തുക,അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാനതല പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഈ സമരം.
കെ.പി.സി.സി.മെമ്പർ രാജീവൻ എളയാവൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ ചെയർമാൻ വി.പി.ചന്ദ്ര പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ. സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, സർക്കിൾ അസി.സെക്രട്ടറി പി.വി.രാമകൃഷ്ണൻ, ഡിവിഷണൽ സെക്രട്ടറിമാരായ കെ.വി.വേണുഗോപലൻ, ദിനു മൊട്ടമ്മൽ,പ്രസിഡന്റ് മാരായ എംകെ.ഡൊമിനിക്,പി.കെ.ഹരിദാസ്,ട്രഷറർ സി.അഷ്റഫ്,സി.വി.ചന്ദ്രൻ, എം.നവീൻ, കെ. സജിന എന്നിവർ പ്രസംഗിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!