ഓൺലൈൻ ട്രേഡിംഗ് ദമ്പതികളുടെ 32 ലക്ഷം തട്ടിയെടുത്തു

Screenshot
ആലക്കോട്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പ്രവാസിയായ ദമ്പതികളുടെ32 ലക്ഷം രൂപ തട്ടിയെടുത്ത തട്ടിപ്പു സംഘത്തിനെതിരെ പരാതിയില്‍ കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം സ്റ്റേഷൻ പോലീസ് കേസെടുത്തു.
കരുവഞ്ചാല്‍ സ്വദേശി വെള്ളാട്ടെ അറക്കല്‍ വീട്ടില്‍ എ.ഡി.സാബൂ സിൻ്റെ(60) പരാതിയിലാണ് കേസെടുത്തത്.
പരാതിക്കാരൻ്റെ സഹോദരിയുടെ മകളും ദുബായില്‍ നഴ്സുമായ ഇരിട്ടി കരിക്കോട്ടക്കരി കൂമൻതോട് സ്വദേശിനി വടക്കേക്കൂറ്റ് വീട്ടില്‍ സോണിയ ജേക്കബിന്റെയും ഭര്‍ത്താവ് ടോമി ജേക്കബിന്റെയും 32 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഏയ്ഞ്ചല്‍ സെബാസ്റ്റ്യന്‍ എന്നയാളാണ് പണംതട്ടിയെടുത്തത്.
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വാട്സ്ആപ്പിലൂടെ വിളിച്ച് വിശ്വസിപ്പിച്ച് സോണിയയുടെ ദുബായിലെ മാഷ്റാക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഭര്‍ത്താവ് ടോമി ജേക്കബിന്റെ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്, അബുദാബി കമേഴ്സ്യല്‍ ബാങ്കിന്റെ എ.ഇ.ഡി അക്കൗണ്ട്
എന്നിവയിലൂടെ 2025 ഡിസംബര്‍ 2 മുതല്‍ 2026 ജനുവരി ഒന്ന് വരെയുള്ള കാലയളവില്‍ 14 തവണകളിലായി32 ലക്ഷം രൂപ(35,610.01 യു.എ.ഇ ദിനാര്‍)അയപ്പിച്ച് പണം കൈപ്പറ്റിയ ശേഷം പിന്നീട്ലാഭവിഹിതമോ നിക്ഷേപമോ തിരികെ കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







