എംഡി എം എയുമായി മൂന്നു പേർ അറസ്റ്റിൽ

Screenshot
മഞ്ചേശ്വരം: ക്വാട്ടേർസ്കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനമാരക ലഹരി മരുന്നായ 182.120 ഗ്രാംഎംഡി എം എയുമായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കടമ്പാർ ഉദയവാർ ബട്ടിപ്പടവ് സ്വദേശി അൽ ഫതാഹ് ക്വാട്ടേർസിലെ മുഹമ്മദ് ഷിഹാബ് (33), ദക്ഷിണ കന്നട ഗഞ്ചി മട്ടുമർഹബ ഹൗസിലെ മുഹമ്മദ് സഫ്വാൻ(23), മൂഢബദ്രി കൈക്കംബഫാത്തിമ അപ്പാർട്ട്മെൻ്റിലെ മുഹമ്മദ് റാസൽ അലി (21) എന്നിവരെയാണ് എസ്.ഐ. ജിയോ സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 7.15 മണിക്ക് കടമ്പാർ ബട്ടി പദവിലെ ക്വാട്ടേർസിൽ കുടുംബത്തോടൊപ്പം ക്കുന്നഒന്നാം പ്രതിയുടെ നേതൃത്വത്തിൽ എംഡി എം എ വിൽപനനടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയപരിശോധനയിലാണ് 182.120 ഗ്രാം എംഡി എം എ യും പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണും എടി എം കാർഡും പണവും പോലീസ് പിടിച്ചെടുത്തത്.







