വീട്ടമ്മയുടെ അഞ്ച് പവൻ്റെ മാല കവർന്നു

Screenshot
ബേഡകം: വീട്ടുമുറ്റത്ത് വെച്ച് മുഖം മൂടി ധരിച്ച മോഷ്ടാവു
വീട്ടമ്മയുടെ അഞ്ചു പവൻ്റെ മാല കവർന്നു.പിടിവലിക്കിടയിൽ മാല പൊട്ടിച്ച്നാലു പവനുമായിമോഷ്ടാവ് കടന്നു കളഞ്ഞു. കൊളത്തൂർ അരമനപാടി ബാവിക്കരയടുക്കത്തെ ബി. കെ കൃഷ്ണൻ നായരുടെ ഭാര്യകെ. ശുഭ(55)യുടെ മാലയാണ് കവർന്നത് കഴിഞ്ഞ ദിവസം വൈകുന്നേരം പരാതിക്കാരിയുടെവീട്ടുമുറ്റത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് പോലീസിൽ പരാതി നൽകി.4 ,40,000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത ബേഡകം പോലീസ് അന്വേഷണം തുടങ്ങി.







