LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 28, 2026

കണ്ണൂർ റേഞ്ചിൽ ജുവനൈൽ ഡ്രൈവിങ്ങിനെതിരെ സ്പെഷ്യൽ ഡ്രൈവ്; 51 കേസുകൾ രജിസ്റ്റർ ചെയ്തു

0
21ba617f-58dd-44b6-ac39-d208df11460e
Spread the love

കണ്ണൂർ: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ പോലീസ് ജില്ലകളിൽ 2026 ഒക്ടോബർ 27-ന് നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്ക് ഐ പി എസ് ന്റെ പ്രത്യേക നിർദേശപ്രകാരമാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് റൂറലിൽ (14) റിപ്പോർട്ട് ചെയ്തു. കാസർഗോഡ് ജില്ലയിൽ 13 കേസുകളും കണ്ണൂർ സിറ്റിയിൽ 12, കണ്ണൂർ റൂറൽ 06,കോഴിക്കോട് സിറ്റി 05,വയനാട് 01കേസുകളും കണ്ടെത്തി.

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!