സ്ഫോടനത്തിൽ വളർത്തുനായ ചത്തു

Screenshot
വെള്ളരിക്കുണ്ട്: പറമ്പിൽ നിന്നുംസ്ഫോടക വസ്തു കടിച്ചതിനെ തുടർന്ന് സ്ഫോടനം നടന്ന്
വളർത്തുനായ ചാകാൻ ഇടയായ സംഭവത്തിൽ പരാതിയിൽ പോലീസ് കേസെടുത്തു. വെസ്റ്റ് എളേരിയിലെ നാട്ടക്കൽ കുന്നിലെ കെ.കെ.നീതു (32) വിൻ്റെ പരാതിയിലാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത് .ഇന്നലെ രാവിലെ 11.30 മണിക്ക് നാട്ടക്കൽ കുന്നിലെ പുഞ്ചായിൽ സിനോജിൻ്റെ പറമ്പിൽ പരാതിക്കാരി ജോലി ചെയ്യുന്നതിനിടെ കൂടെയുണ്ടായിരുന്ന ഒരു വയസോളം പ്രായമുള്ള കുറുമ്പി എന്ന വളർത്തുനായ ആരോ മനുഷ്യജീവനും വസ്തുക്കൾക്കും മറ്റും നാശം വരത്തക്കവിധം സ്ഫോടക വസ്തു കൈകാര്യം ചെയ്തു സ്ഫോടകവസ്തു കടിച്ചു പൊട്ടിത്തെറിച്ച് വളർത്തുനായ ചാകാൻ ഇടയായി എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







