LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 29, 2026

പയ്യന്നൂരിലെ ഹൈവേകൊള്ള കേസ്: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി.

0
IMG_20260922_134916
Spread the love

പയ്യന്നൂര്‍: ദേശീയ പാതയിൽ എടാട്ട് വെച്ച് മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന തലശേരിയിലെസ്വര്‍ണ്ണ വ്യാപാരികുമാര്‍ ജലന്തര്‍ നിഗമ്നെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത ഹൈവേ കൊള്ള സംഘത്തിലെ റിമാൻ്റിൽ കഴിയുന്ന പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷണ സംഘംനാലു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മൈസൂരിൽ നിന്നും ഒളിവിൽ കഴിയുന്നതിനിടെപിടിയിലായ ചിറ്റാരിപ്പറമ്പ് മാനന്തേരി പൂവത്തിൻ കീഴിലെ വി. ജിഷ്‌ണുവിനെ (28) യാണ് കേസന്വേഷണ ചുമതലയുള്ള പയ്യന്നൂർ ഡിവൈ.എസ്.പി. പി.കെ. മണി കസ്റ്റഡി യിൽ വാങ്ങിയത്. നാല് ദിവസത്തേക്കാണ് പ്രതിയെകോടതി പോലീസ് കസ്റ്റഡിയിൽ നൽകിയത്. പ്രതിയെ തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും. കവർച്ച ചെയ്തസ്വർണ്ണവും പണവും കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി. കേസിലെ കൂട്ടുപ്രതികളായ
ചിറ്റാരിപ്പറമ്പ് വട്ടോളിയിലെ കുന്നുമ്മൽഹൗസിൽ പി. സായൂജ് (29), ചിറ്റാരിപ്പറമ്പ് മാനന്തേരി പൂവത്തിൻ കീഴിലെ വി. ജിഷ്‌ണു (28), മാനന്തേരി ഉഴിഞ്ഞാട് സ്വദേശി എം. സുന്ദരൻ (42) ,
ചിറ്റാരിപ്പറമ്പ് മാനന്തേരിയിലെ ശോഭനാനിവാസിൽ ടി. സുസ്മിത് (37) ത
ലശേരി വടക്കുമ്പാട് മഠത്തും ഭാഗം സ്വദേശി എൻ. അതുൽ(33),
മട്ടന്നൂർ പഴശ്ശിയിലെ സൗരവ് നിവാസിൽ സൗരവ് സുനി (26), മട്ടന്നൂർ ദേവർക്കാട് ചെറുമൽ ഹൗസിൽ വി.വി. ജ്യോതിഷ് (33),ചൊക്ലി നെടുമ്പ്രം സ്വദേശി നുച്ചിൻ്റവിട ഹൗസിൽ അഭിനവ് (27) ,കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ(38), മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (34) എന്നിവരെ പ്രത്യേക അന്വേഷണ സംഘംഅറസ്റ്റ് ചെയ്തിരുന്നു. കേസിൽ 12 പ്രതികളെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട് . മുഖ്യസൂത്രധാരനായ വയനാട് കൽപ്പറ്റ സ്വദേശി ഒളിവിൽ കഴിയുകയാണ്. പ്രതികൾകവർച്ചക്കെത്തിയരണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും പിടികൂടിയിരുന്നു.മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിലാണ്സ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗമും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ച് ക്വട്ടേഷൻ സംഘം ആക്രമിച്ച് സ്വർണ്ണവും പണവും കവർച്ച നടത്തിയത്. തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!