സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് വില്പന പോലീസുകാരൻ അറസ്റ്റിൽ

Screenshot
ചന്തേര : സ്റ്റേഷനിൽ ഏൽപ്പിച്ച കളഞ്ഞു കിട്ടിയ രാമന്തളി സ്വദേശിനിയുടെ മൊബൈൽ ഫോൺ സ്റ്റേഷനിൽ നിന്നുംമോഷ്ടിച്ചു കൊണ്ടുപോയി വിൽപന നടത്തിയ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ അറസ്റ്റിൽ. ചന്തേര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ ബദിയടുക്ക നീർച്ചാൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തിരുവനന്തപുരം സ്വദേശി തൈവളപ്പ് ഹൗസിൽ വൈ. ബൈജുവിനെ (41) യാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം ചന്തേരഎസ്. ഐ.വിഷ്ണു എസ്. നായർ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി വൈകി പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. റിമാൻ്റിലായ പ്രതിയെ സേനയിൽ നിന്നുംഅന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി സസ്പെൻ്റ് ചെയ്തിട്ടുണ്ട്.
ഈ മാസം 12 നായിരുന്നു സംഭവം. പയ്യന്നൂർ രാമന്തളി സ്വദേശിനിയുടെ 10,000 രൂപ വിലവരുന്ന റെഡ് മീ നോട്ട്9പ്രോഫോൺ ആണ് എട്ടാം തീയതി റോഡരികിൽ നിന്നും ഇതര സംസ്ഥാനക്കാരനായ വഴിയാത്രക്കാരന് കളഞ്ഞു കിട്ടിയത്. ഇയാൾഫോൺ ചന്തേര സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട്പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ ഉടമയെ കണ്ടെത്തുകയും ഫോൺ കൈപ്പറ്റാൻ ഇവരുടെ മകൻ സ്റ്റേഷനിൽ ഹാജരായപ്പോഴാണ് മേൽവിലാസമെഴുതി ജി.ഡി. ചാർജ്ജ് സൂക്ഷിച്ച ഫോൺ കാണാതായത് ശ്രദ്ധയിൽപ്പെട്ടത് .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച ഫോൺ ബദിയടുക്ക നീർച്ചാൽ സ്വദേശി പുതിയ സിം കാർഡുമായിഉപയോഗിക്കുന്നത് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിലാണ് ഇയാൾക്ക് ചന്തേര സ്റ്റേഷനിലെ പോലീസുകാരൻ സ്റ്റേഷനിൽ നിന്നുംമോഷ്ടിച്ചഫോൺ ആണ് വിൽപന നടത്തിയതെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇയാൾ മറ്റൊരു സ്റ്റേഷനിൽ ജോലി ചെയ്യവേ മറ്റൊരു കേസിൽ റിമാൻ്റിൽ കഴിഞ്ഞിരുന്ന സംഭവവുമുണ്ടായിരുന്നു.







